നവജാത ശിശുവിന്റെ കൊലപാതകം.. ആണ്‍സുഹൃത്ത് തൃശൂര്‍ സ്വദേശി..പരിചയത്തിലായത് ഇൻസ്റ്റാഗ്രാം വഴി….

പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പ്രതിയായ യുവതിയുടെ ആണ്‍സുഹൃത്ത് തൃശൂര്‍ സ്വദേശിയെന്ന് സൂചന. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം.പീഡനത്തിനിരയായതായും യുവതി പൊലീസിനോട് പറഞ്ഞു .മാതാപിതാക്കള്‍ക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പ്രസവം നടന്നത്.ബാത്റൂമിലാണ് പ്രസവിച്ചത്.ഇതിന് ശേഷം കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്നും വലിച്ചെറിയുകയായിരുന്നെന്നും യുവതി പറഞ്ഞു .തനിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും അതിജീവിത മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത യുവതിയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്.

Related Articles

Back to top button