മീന്‍ പിടിക്കുന്നതിനിടെ ന്യൂസിലന്‍ഡിൽ ആലപ്പുഴ സ്വദേശി മുങ്ങി മരിച്ചു..സുഹൃത്തിനായി തിരച്ചിൽ….
മീൻ പിടിക്കുന്നതിനിടയിൽ ന്യൂസിലൻഡിൽ മലയാളി യുവാവ് മുങ്ങി മരിച്ചു .ആലപ്പുഴ നെടുമുടി സ്വദേശി ശരത്(37) ആണ് മുങ്ങി മരിച്ചത് .സുഹൃത്തായ മൂവാറ്റുപുഴ ചെമ്പകത്തിനാൽ ഫെർസിൽ ബാബുവിനെ കാണാതായി .ജോലി കഴിഞ്ഞ് മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം. നാളെ പോസ്റ്റുമാർട്ടം കഴിഞ്ഞ് അവിടുത്തെ പ്രോട്ടോകോൾ അനുസരിച്ചായിരിക്കും തുടര്‍ നടപടികൾ.