ഓട്ടോ ഡ്രൈവറെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി..

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ഓട്ടോ ഡ്രൈവറെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കണ്ണങ്കോട് സ്വദേശി ബിനീഷ് (39) ആണ് മരിച്ചത്. കോ-ഓപ്പറേറ്റീവ് പാൽ സൊസൈറ്റി ഗ്രൗണ്ടിലാണ് ബിനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷക്കുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ കിട്ടിയ ശേഷം മരണകാരണം വ്യക്തമാകും എന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button