പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി….

തിരുവനന്തപുരം: സംസ്ഥാനത്തെ ഉഷ്ണതരംഗം കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ടെക്നിക്കൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ പൂർണ്ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. എൻസിസി, എൻഎസ്എസ് എന്നിവയുടെ പകൽസമയത്തെ പരിശീലനം, പരേഡ്, ഡ്രിൽ തുടങ്ങിയവ ഒഴിവാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. അതേസമയം, നേരത്തെ മുൻനിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും അറിയിപ്പുണ്ട്

Related Articles

Back to top button