പാലക്കാട്ടെ പൊള്ളും ചൂടിൽ നൂറുമേനി വിളവുമായി തണ്ണിമത്തൻ കൃഷി…
കൊടും ചൂടിൽ കൃഷി നശിച്ച വാർത്തകൾ പാലക്കാട് നിന്നു പലതവണ കേട്ടിട്ടുണ്ട്. എന്നാൽ കനത്ത ചൂടിൽ തന്നെ കൃഷിയിറക്കി നൂറു മേനി കൊയ്ത മൂവർ സംഘം ഉണ്ട് പാലക്കാട് തണ്ണിശ്ശേരിയിൽ.
തണ്ണിശ്ശേരിയിലെ തണ്ണിമത്തൻ കാഴ്ചകൾ- നിഷാന്ത്, ഉമ്മർ, ജോൺസ് എന്നിവരുടെ കഥയാണ്. മണ്ണിൽ സൗഹൃദം വിതച്ചു വിജയം കൊയ്ത കഥ. ഒരു കാർഷിക ക്യാമ്പിൽ വെച്ചാണ് പരിചയപ്പെട്ടത്. അവിടെ തുടങ്ങിയ ആലോചനയാണ് തണ്ണിമത്തൻ കൃഷിയിലെത്തിയത്.