രാഷ്‌ട്രപതി ദ്രൗപദി മുർമു അയോധ്യ രാമക്ഷേത്രത്തിൽ..രാംലല്ലയെ കണ്ടുതൊഴുതു….
അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാം ലല്ലയെ തൊഴുതു വണങ്ങുന്ന രാഷ്ട്രപതിയുടെ ദൃശ്യങ്ങളും പുറത്തുവന്നു. രാമക്ഷേത്രത്തിലേക്കുള്ള രാഷ്ട്രപതിയുടെ ആദ്യ സന്ദര്‍ശനമാണിത്.ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സന്ദര്‍ശനം.ആദ്യം അയോധ്യയിലെ ഹനുമാന്‍ഗര്‍ഹി ക്ഷേത്രത്തിലാണ് രാഷ്ട്രപതി ദര്‍ശനം നടത്തിയത്. അവിടെ സരയൂ പൂജയും ആരതിയും നടത്തി.കുബേര്‍ ടീലയും രാഷ്ട്രപതി സന്ദര്‍ശിക്കുമെന്ന് ചൊവ്വാഴ്ച രാഷ്ട്രപതിഭവന്‍ അറിയിച്ചിരുന്നു.
ബുധനാഴ്ച വൈകീട്ടോടെ അയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷട്രപതിയെ ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേല്‍ സ്വീകരിച്ചു. വി.ഐ.പി സന്ദർശനത്തിന്റെ പശ്ചാത്തലത്തിലും ഭക്തർക്കായുള്ള ക്യൂ സംവിധാനം നിലനിർത്തുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.2024 ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രാണ പ്രതിഷ്ഠ ചടങ്ങിന് നേതൃത്വം നല്‍കിയത്. ആ ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിച്ചിരുന്നില്ല. വിഷയത്തിൽ വലിയ വിമര്‍ശനമാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉയര്‍ത്തിയത്.
ആദിവാസി വിഭാഗത്തില്‍ നിന്നുള്ളതിനാലാണ് രാഷ്ട്രപതിയെ ഒഴിവാക്കിയതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു