പലസ്തീന്‍ അനുകൂല പ്രതിഷേധം..മുന്നൂറിലേറെപ്പേരെ അറസ്റ്റ് ചെയ്തു നീക്കി…
ന്യൂയോര്‍ക്കില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളെ തുടര്‍ന്ന് മുന്നൂറിലേറെ പേരെ അറസ്റ്റുചെയ്തു. കൊളംബിയ യൂണിവേഴ്‌സിറ്റിയിലും സിറ്റി കോളജ് ക്യാമ്പസുകളിലും നടന്ന പലസ്തീന്‍ അനുകൂല റാലികളിലാണ് ന്യൂയോര്‍ക്ക് സിറ്റി പൊലീസിന്റെ നടപടി.പ്രതിഷേധക്കാര്‍ കയ്യേറിയ കൊളംബിയയിലെ ഹാമില്‍ട്ടണ്‍ ഹാളും പൊലീസ് ഒഴിപ്പിച്ചു.പ്രതിഷേധക്കാരെ പുറത്താക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, കൊളംബിയയില്‍ 109 പേരും സിറ്റി കോളജില്‍ 173 പേരുമാണ് അറസ്റ്റിലായത്. ഇവരില്‍ എത്ര പേരാണ് വിദ്യാര്‍ത്ഥികളെന്നത് വ്യക്തമല്ല.