മേയർ- ഡ്രൈവർ തർക്കം..മെമ്മറി കാർഡ് നഷ്ടമായതിൽ ദുരൂഹത….

മേയർ-ഡ്രൈവർ തർക്കത്തിൽ അന്വേഷണം വഴിമുട്ടി പൊലീസ്. മെമ്മറി കാർഡ് നഷ്ടമായതോടെ നിർണായക തെളിവുകൾ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് പൊലീസ്. മെമ്മറി കാർഡ് ഒളിപ്പിച്ചത് ആരെന്നത് ഇതുവരെയും കണ്ടെത്താനായില്ല .മെമ്മറി കാർഡ് എടുത്ത് മാറ്റാൻ അറിയില്ലെന്നും സംഭവം സമയത്ത് രാവിലെ വരെ പൊലീസ് സ്റ്റേഷനിൽ ആയിരുന്നുവെന്നുമാണ് ഡ്രൈവർ പറയുന്നത്.

ഇതേസമയം തന്നെ മെമ്മറികാർഡിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട് .തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ വെച്ചാണ് മെമ്മറി കാര്‍ഡ് നഷ്ടമായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.മെമ്മറി കാര്‍ഡ് കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം. നിർണായക ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ മനഃപൂർവം മെമ്മറി കാർഡ് എടുത്തുമാറ്റിയെന്നാണ് നിഗമനം.ദൃശ്യങ്ങൾ കിട്ടിയില്ലെങ്കിൽ അന്വേഷണം വഴിമുട്ടുമെന്നത് വ്യക്തമാണ് .

Related Articles

Back to top button