പട്ടാപ്പകല്‍ ബൈക്കിലെത്തി ക്ഷേത്രവഞ്ചികള്‍ കവര്‍ന്നു…ദമ്പതിമാര്‍ അറസ്റ്റില്‍……
കൊല്ലം: പട്ടാപ്പകല്‍ ബൈക്കിലെത്തി ക്ഷേത്രവഞ്ചികള്‍ കവര്‍ന്ന കേസില്‍ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍മേക്ക് മുറിയില്‍ ആഞ്ഞിലിമൂട്ടില്‍ കിഴക്കേതില്‍ മുഹമ്മദ് അന്‍വര്‍ഷ (25), ഭാര്യ കൃഷ്ണപുരം വേലയ്ക്കുകോളനി ശിവജിഭവനില്‍ സരിത (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 26-ന് ഉച്ചയ്ക്ക് പൂവറ്റൂര്‍ പടിഞ്ഞാറ് മാവടി പുനരൂര്‍ക്കുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലായിരുന്നു മോഷണം.കൊട്ടിയത്തെ ഒരു ലോഡ്ജില്‍ ഇവരുണ്ടെന്ന വിവരം പുത്തൂര്‍ പോലീസിന് ലഭിച്ചതിനെ തുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് സ്‌ക്വാഡും കൊട്ടിയം പോലീസും ചേര്‍ന്നാണ് ഇവരെകസ്റ്റഡിയിലെടുത്തത്.