ആലുവ ഗുണ്ടാ ആക്രമണം..ഒരാൾ പിടിയിൽ..കാരണം മുൻവൈരാഗ്യം….
ആലുവാ ഗുണ്ടാ ആക്രമണത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ .ചൊവ്വര സ്വദേശി കബീർ ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആക്രമണം നടത്തിയത് എട്ടംഗ ഗുണ്ടാ സംഘമെന്നും പോലീസ് അറിയിച്ചു .മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം .ഇന്നലെ രാത്രി 10 മണിയോടെ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട സ്ഥലത്താണ് ആക്രമണം നടന്നത് .
അർഷദ് എന്ന യുവാവുമായി നുസു, കബീർ എന്നിവർക്ക് പ്രശ്നമുണ്ടായിരുന്നു. തുടർന്ന് അർഷദിനെ ലക്ഷ്യമിട്ടെത്തിയ സംഘം കണ്ണിൽ കണ്ടവരെ ഒന്നാകെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.വെട്ടേറ്റ ശ്രീമൂലനഗരം മുന്‍ പഞ്ചായത്ത് മെമ്പര്‍ സുലൈമാന് കേസുമായി നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്നാണ് വിവരം. വെട്ടേറ്റ സുലൈമാന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. പ്രതികള്‍ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു.



