ആലുവയിൽ ഗുണ്ടാ ആക്രമണം..കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു..നില ഗുരുതരം…
ആലുവയില്‍ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ ശ്രീമൂലനഗരം മുൻ ഗ്രാമപഞ്ചായത്ത് മെമ്പറും കോൺഗ്രസ് പ്രവർത്തകനുമായ സുലൈമാൻ പുതുവാങ്കുന്നിൽ ഉൾപ്പെടെ നിരവധി ആളുകൾക്ക് വെട്ടേറ്റു. കാറിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത് .വടിവാളും ഇരുമ്പ് കമ്പികളുമായി എത്തിയാണ് ആക്രമണം നടത്തിയത് .വെട്ടേറ്റ സുലൈമാൻ ഗുരുതരാവസ്ഥയിൽ രാജഗിരി ആശുപത്രിയിലെ വെൻറിലേറ്ററിലാണ്.
പ്രദേശത്തുള്ള ഗുണ്ടാ സംഘത്തിന്‍റെ നേതൃത്വത്തിലാണ് ആക്രമണം. ചുറ്റികകൊണ്ട് സുലൈമാന്‍റെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ചുറ്റികകൊണ്ടുള്ള അടിയേറ്റ് നിലത്തുവീണ സുലൈമാന്‍റെ നെഞ്ചത്തും പലതവണ ചവിട്ടി. വീണുകിടന്ന സുലൈമാനെ വീണ്ടും ആയുധം കൊണ്ട് ആക്രമിക്കുന്നതും വെട്ടിപരിക്കേല്‍പ്പിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.കാലടി പൊലീസും ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും സ്ഥലത്തെത്തി .. പ്രതികളെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ്.