രോഗത്തോട് മല്ലിടുകയാണ്..ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുതെന്ന് നടി അന്ന രാജൻ….

തന്റെ വിഡിയോയുടെ താഴെ ബോഡി ഷെയിമിങ് കമന്റ് ഇട്ടവരോട് വേദനിപ്പിക്കരുതെന്ന് അപേക്ഷിച്ച് നടി അന്ന രാജൻ . അടുത്തിടെ അന്ന രാജന്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കീഴെയുള്ള കമന്‍റുകള്‍ക്കാണ് താരം മറുപടി നല്‍കിയത് .വിഡിയോ ഇഷ്ടപ്പെട്ടില്ലെന്നു വച്ച് ഇത്തരം കമന്റുകൾ പോസ്റ്റ് ചെയ്ത വേദനിപ്പിക്കരുതെന്നും തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നും അന്ന തുറന്നു പറയുന്നു.

ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് എന്ന അസുഖമുള്ളതുകൊണ്ട് ശരീരം ചിലപ്പോൾ തടിച്ചും ചിലപ്പോൾ മെലിഞ്ഞും ഇരിക്കുമെന്നും മുഖം വീർക്കുകയും സന്ധികളിൽ നീർവീക്കവും വേദനയും ഉണ്ടാകുമെന്നും അന്ന പറയുന്നു.എന്നാല്‍ അതിനാല്‍ താന്‍ ഒന്നും ചെയ്യാതിരിക്കില്ല. എന്‍റെ വീഡിയോ കാണാന്‍ താല്‍പ്പര്യമില്ലാത്തവര്‍ കണേണ്ടതില്ലെന്നും അന്ന തന്‍റെ വീഡിയോയുടെ അടിയിലിട്ട കമന്‍റില്‍ പറയുന്നു.ഞാന്‍ ഈ വീഡിയോ ഇട്ടപ്പോള്‍ അതില്‍ മോശം കമന്‍റിടുന്നവരെ കണ്ടു. അത്തരം കമന്‍റുകള്‍ക്ക് നിരവധി ലൈക്ക് ലഭിക്കുന്നത് വേദനജനകമാണ്. ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല കാരണം ഈ ലോകം എന്റേതു കൂടിയാണ് എന്നും കമന്‍റില്‍ അന്ന പറയുന്നു.

Related Articles

Back to top button