ഉന്നതര്‍ക്ക് വഴങ്ങാൻ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചു..വനിത പ്രൊഫസര്‍ക്ക് 10 വര്‍ഷം തടവ്….
ഉന്നതര്‍ക്ക് വഴങ്ങാൻ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചെന്ന കേസിൽ വനിത പ്രൊഫസര്‍ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി . തമിഴ്നാട് ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജിൽ അസി.പ്രൊഫസർ ആയിരുന്ന നിർമല ദേവിയെ ആണ് ശ്രീവില്ലിപുത്തൂരിലെ മഹിളാ കോടതി ശിക്ഷിച്ചത്.. ഇഷ്ടം പോലെ മാര്‍ക്ക് ലഭിക്കാനും സാമ്പത്തിക നേട്ടത്തിനുമായി സര്‍വകലാശാലയിലെ ഉന്നതര്‍ക്ക് വഴങ്ങികൊടുക്കാൻ വിദ്യാര്‍ത്ഥിനികളെ ഉപദേശിച്ചു എന്നതാണ് നിർമലക്കെതിരെയുള്ള കേസ് .
തുടർന്ന് 2018 ൽ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിക്കുന്ന തരത്തില്‍ നിർമലയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. തുടർന്ന് ഇവരെ കോളേജ് സസ്പെൻഡ് ചെയ്തിരുന്നു . കേസില്‍ നിര്‍മല ദേവി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന മധുരകാമരാജ് കോളേജിലെ അസി. പ്രൊഫ മുരുഗനെയും ഗവേഷണ വിദ്യാര്‍ത്ഥി കറുപ്പ് സ്വാമിയെയും കോടതി വെറുതെ വിട്ടിരുന്നു. സ്ത്രീകള്‍ക്കെതിരായ ക്രൂരതയും വ്യഭിചാരക്കുറ്റവുമാണ് പ്രൊഫ. നിര്‍മലാദേവിക്കെതിരെ ചുമത്തിയിരുന്നത്.



