കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന് ദാരുണാന്ത്യം..ഒരാൾക്ക് പരിക്ക്…
കൊല്ലം കിഴക്കേകല്ലട ഓണമ്പലത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു . അടൂര്‍ മണ്ണടി സ്വദേശി തുളസീധരന്‍പിള്ള(65)ആണ് മരിച്ചത്. സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.വൈകുന്നേരം 3.45 ഓടുകൂടിയാണ് തുളസീധരൻ പിള്ളക്ക് ഇടിമിന്നലേറ്റത് .ഫാക്ടറിയില്‍ നിന്നും ചായ കുടിക്കാന്‍ പുറത്ത് പോയിട്ട് തിരികെ വന്നപ്പോഴാണ് മിന്നല്‍ ഏറ്റത്.
ഇതേസമയം മുട്ടം സ്വദേശിയായ പ്രസന്നകുമാരിക്കു (54) ഇടിമിന്നലില്‍ പരിക്കേറ്റിട്ടുണ്ട്. കിഴക്കേ കല്ലടയിലുള്ള കശുവണ്ടി ഫാട്കറിയിലെ ജീവനക്കാരിയാണ് ഇവര്‍. ഇവര്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.