വാക്കുതർക്കം..യുവാവിനെ പിക്കാസ് കൊണ്ട് തലക്കടിച്ച് കൊന്നു….
എറണാകുളം കളമശ്ശേരിയിൽ വാക്കുതർക്കത്തിനെ തുടർന്ന് യുവാവ് തലക്കടിയേറ്റ് മരിച്ചു. വിടാക്കുഴ കോളപ്പാത്ത് വീട്ടിൽ സുനിൽ (45) ആണ് കൊല്ലപ്പെട്ടത്.യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് പ്രതി അയ്യപ്പൻ സുനിലിനെ പിക്കാസ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. അയ്യപ്പനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു .
പ്രതി അയ്യപ്പനും മരിച്ച സുനിലും സുഹൃത്തുക്കളാണ്. ഇരുവരും സുനിലിന്റെ വീട്ടിലിരുന്നു മദ്യപിക്കുന്നതിനിടയിൽ അയ്യപ്പനെ വിളിക്കാൻ വന്ന മകനെ സുനിൽ ഉപദ്രവിച്ചു.ഇതാണ് വാക്കുതർക്കത്തിന് കാരണമായത് .തുടർന്ന് പ്രതി അയ്യപ്പൻ സുനിലിനെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു .