പച്ചമാങ്ങയും ഉള്ളിയും കഴിക്കുക,സീലിങ് ഫാനുകള്‍ക്ക് പകരം ടേബിള്‍ ഫാൻ ഉപയോഗിക്കുക..കൊടുംചൂടിനെ നേരിടാന്‍ ശാസ്ത്ര ലേഖകന്റെ നിർദ്ദേശങ്ങൾ….

സംസ്ഥാനത്തെ കടുത്ത ചൂടില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ശാസ്ത്ര ലേഖകന്‍ രാജഗോപാല്‍ കമ്മത്ത്. അടുത്ത രണ്ടാഴ്ചത്തേക്ക് ചൂടുകുറയുമെന്ന് കരുതാനാകില്ലെന്ന് രാജഗോപാല്‍ കമ്മത്ത് പറയുന്നു. രാത്രികാല താപനിലയില്‍ മുന്‍ കാലങ്ങളിലേത് പോലെ കാര്യമായ കുറവുണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്.തീരദേശ മേഖലയില്‍ അന്തരീക്ഷ ആര്‍ദ്രത കൂടുതലായതിനാല്‍ ഉള്ളതിലും കൂടുതല്‍ ചൂട് ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നത് പോലെ തോന്നും. അതിനാല്‍ തീരദേശവാസികള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും രാജഗോപാല്‍ കമ്മത്ത് നിര്‍ദേശിച്ചു .

കേരളത്തില്‍ കൊടുംചൂടില്‍ കൃത്രിമ മഴ പെയ്യിക്കുന്നത് പ്രായോഗികമല്ലെന്നും രാജഗോപാല്‍ കമ്മത്ത് പറഞ്ഞു .കുടിവെള്ള സ്രോതസുകളേയും വനസമ്പത്തിനേയും അത് ദോഷകരമായി ബാധിക്കും.ചൂട് കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ചില നിർദ്ദേശങ്ങളും നൽകി

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക

ധാരാളം വെള്ളം കുടിക്കുക

രാവിലെ 11.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ നേരിട്ടുള്ള വെയില്‍ ഏല്‍ക്കരുത്

ഹൃദ്രോഗം, പ്രമേഹം എന്നിവയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവര്‍ക്ക് നിര്‍ജലീകരണം ഉള്‍പ്പെടെയുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

സീലിങ് ഫാനിനേക്കാള്‍ ടേബിള്‍ ഫാനുകളും എക്‌സോസ്റ്റുകളും ഉപയോഗിക്കുക

ഇടവിട്ടുള്ള സമയങ്ങളില്‍ വെള്ളം കുടിക്കുക

ഉള്ളി, പച്ചമാങ്ങ എന്നിവ ധാരാളമായി കഴിയ്ക്കണം. ഇവ ശരീരത്തിലെ താപം കുറയ്ക്കാന്‍ സഹായിക്കും.

ശരീരം നനഞ്ഞ തുണി കൊണ്ട് തുടയ്ക്കുകയോ കുളിയ്ക്കുകയോ ചെയ്യാം.

Related Articles

Back to top button