അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു..തെലങ്കാന മുഖ്യമന്ത്രിക്ക് പൊലീസ് നോട്ടീസ്….
അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്ന കേസിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്. റെഡ്ഡിയുടെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്. തെലങ്കാന കോണ്‍ഗ്രസിന്റെ ഔദ്യോഗിക ‘എക്‌സ്’ പേജിലാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു .അന്വേഷണത്തിന്റെ ഭാഗമായി മെയ് ഒന്നിന് രേവന്ത് റെഡ്‌ഡി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം.രേവന്ത് റെഡ്ഡി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുള്‍പ്പെടെയുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഹാജരാക്കാനും നിര്‍ദേശമുണ്ട്.
പട്ടികജാതി (എസ്‌സി), പട്ടികവര്‍ഗ (എസ്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവര്‍ക്കുള്ള സംവരണം ബിജെപി റദ്ദാക്കുമെന്ന് അമിത് ഷാ പറയുന്ന വ്യാജ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.പിന്നാലെ വിഡിയോ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ആരോപിച്ച് ബിജെപിയും ആഭ്യന്തര മന്ത്രാലയവും രംഗത്തെത്തി. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് രേവന്ത് റെഡ്ഡിക്കും മറ്റു നാലുപേര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിരിക്കുന്നത്.