കടബാധ്യത..യുവാവ് വിഷം കഴിച്ച് ജീവനൊടുക്കി…
ബത്തേരിയിൽ യുവാവ് വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ.പുത്തൻകുന്ന് തീണൂർ ശിവദാസൻ (45) ആണു മരിച്ചത്. കടബാധ്യതയെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് സൂചന .ഞായറാഴ്ച രാത്രി 9.30 ഓടെ വീട്ടിനുള്ളിൽ ശിവദാസനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു .
അവിടെ നിന്നും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു .ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിതീകരിച്ചത് .കൂലിതൊഴിലാളിയായ ഇദേഹത്തിന് 7 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്. ഇതിൽ മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു .