പതിനാറുകാരിയെ പീഡിപ്പിച്ച കേസ്..എസ്.ഐക്ക് കഠിനതടവും പിഴയും….

16 കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ എസ് ഐക്ക് ആറ് വർഷം കഠിന തടവിനും 25000 രൂപ പിഴയും വിധിച്ചു .കോലിക്കോട് സ്വദേശി സജീവ് കുമാറിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത് .പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ തടവ് അനുഭവിക്കണം എന്ന് ജഡ്ജി ആർ. രേഖ വ്യക്തമാക്കി . പിഴ തുക കുട്ടിക്ക് നൽകണം.

2019 നവംബർ 26ന് വൈകുന്നേരം അഞ്ച് മണിക്കാണ് കേസിലെ സംഭവം നടക്കുന്നത്. സംഭവകാലത്ത് പ്രതി റെസിഡൻസ് അസോസിയേഷൻ്റെ പ്രസിഡൻ്റും കുട്ടി ചിൽട്രൻസ് ക്ലബിൻ്റെ പ്രസിഡൻ്റും ആയിരുന്നു. റെസിഡൻസ് അസോസിയേഷൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ലിസ്റ്റ് വാങ്ങാനായി പ്രതി കുട്ടിയെ പ്രതിയുടെ വീട്ടിൽ വിളിച്ച് വരുത്തുകയായിരുന്നു. ലിസ്റ്റ് വാങ്ങുന്നതിനിടെയാണ് പ്രതി കുട്ടിയെ മടിയിൽ പിടിച്ച് ഇരുത്തി കടന്ന് പിടിച്ചത്. കുട്ടി പെട്ടന്ന് കൈതട്ടി മാറ്റി വീട്ടിൽ നിന്ന് ഓടി. അടുത്ത ദിവസം കുട്ടി സ്കൂളിലെ അദ്ധ്യപികയോട് ഈ വിവരം വെളിപെടുത്തുകയായിരുന്നു .

തുടർന്ന് അധ്യാപികയാണ് സംഭവം പോലീസിൽ അറിയിച്ചത്. സംഭവകാലത്ത് പ്രതി ബോംബ് ഡിറ്റെക്ഷൻ സ്ക്വാഡിലെ സബ് ഇൻസ്പെക്ടർ ആയിരുന്നു. സംഭവത്തിന് ശേഷം കേസ് എടുത്തതിനെ തുടർന്ന് പ്രതിയെ സർവ്വീസിൽ നിന്നും പിരിച്ച് വിട്ടു.

Related Articles

Back to top button