ദല്ലാൾ നന്ദകുമാറിനെതിരെ കേസെടുത്ത് പൊലീസ്…
ദല്ലാള്‍ ടി ജി നന്ദകുമാറിനെതിരെ കേസെടുത്ത് പൊലീസ്. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ പുന്നപ്ര പൊലീസാണ് കേസെടുത്തത്.സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ശോഭ നൽകിയ പരാതിയിലാണ് കേസ് എടുത്തത് . 509 ാംവകുപ്പ് പ്രകാരമാണ് കേസ് .
ഈ മാസം 25ന് ദല്ലാള്‍ നന്ദകുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.ബിജെപി നേതാവ് അനില്‍ ആന്റണി, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയായിരുന്നു ടി ജി നന്ദകുമാര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപണങ്ങളുന്നയിച്ചത്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചായിരുന്നു ആക്ഷേപം