ശോഭാ സുരേന്ദ്രനെ പണ്ടേ ഇഷ്ടമല്ല..അവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് ഇ പി ജയരാജൻ….

താന്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം നേതാവ് ഇ പി ജയരാജന്‍.തനിക്കുനേരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ ആസൂത്രിതമായിട്ടുള്ള എന്തോ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി . പ്രകാശ് ജാവഡേക്കറുമായി നടത്തിയത് രാഷ്ട്രീയ ചർച്ചയല്ലെന്നും അദ്ദേഹം പറഞ്ഞു .മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ പി ആവശ്യപ്പെട്ടു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തീരുവനന്തപുരത്ത് എത്തിയതായിരുന്നു ഇ പി ജയരാജന്‍.

‘ഞാന്‍ ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ട് ഇതുവരെ സംസാരിച്ചിട്ടില്ല. ഞാന്‍ ഏകദേശം അഞ്ചുമീറ്റര്‍ അടുത്ത് കണ്ടത് ഉമ്മന്‍ ചാണ്ടി മരിച്ചപ്പോള്‍ ആ സ്‌റ്റേജിലാണ്.എന്നെപോലൊരാള്‍ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കുന്നത്. ശോഭാ സുരേന്ദ്രനെ എനിക്ക് പണ്ടേ ഇഷ്ടമല്ല. അവരുടെ പ്രസംഗം വളരെ മോശമാണ്. അവരെ കാണുകയോ സംസാരിക്കുയോ ചെയ്തിട്ടില്ല. ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. എനിക്കുനേരെയുള്ള ആക്രമണത്തിനു പിന്നിൽ ആസൂത്രിതമായിട്ടുള്ള എന്തോ ഒരു പദ്ധതിയുണ്ട്. ആ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇപ്പോൾ എനിക്കെതിരെയുള്ള ആരോപണങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. എന്ന് അദ്ദേഹം വ്യക്തമാക്കി .

കൂടാതെ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഇ പി ജയരാജന്‍ തള്ളി .അല്‍പ്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ .കേരളത്തിലെ പ്രധാനപ്പെട്ട പൊതുപ്രവര്‍ത്തകന്‍ അല്ലേ ഞാന്‍. ആ ഞാന്‍ ബിജെപിയില്‍ ചേരുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ’, എന്നായിരുന്നു ഇ പി ജയരാജന്റെ മറുപടി.

Related Articles

Back to top button