കുടുംബ വഴക്ക് അച്ഛനെ ചുറ്റിക കൊണ്ടടിച്ച് മകൻ.. തടയാൻ ചെന്ന അയൽവാസിയായ വീട്ടമ്മക്കും മർദ്ദനം.. യുവാവ് പിടിയിൽ….

കൊല്ലം കുളത്തുപുഴയിൽ കുടുംബ വഴക്ക് തടയാനെത്തിയ സ്ത്രീയെയും മകനെയും മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇഎസ്എം കോളനി സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. ഈ മാസം 18 നായിരുന്നു സംഭവം നടന്നത് .കുടുംബ വഴക്കിനെ തുടർന്ന് അച്ഛൻ രാധാകൃഷ്ണനെ ജിഷ്ണു ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി. ഇതുകണ്ട് തടയാനെത്തിയ തടയാനെത്തിയ അയൽവാസി ഉദയനെ ജിഷ്ണു ചുറ്റികക്ക് അടിക്കുക ആയിരുന്നു .ബഹളം കേട്ട് തടയാനെത്തിയ ഉദയന്‍റെ അമ്മ സരസുവിന്‍റെ തലയും പ്രതി ഹെല്‍മറ്റ് കൊണ്ട് അടിച്ചു പൊട്ടിച്ചു.

റോഡില്‍ നിന്നും താഴേക്ക് വീണ സരസുവിനെ ജിഷ്ണുവിന്‍റെ അമ്മ വിജയമ്മ കയ്യേറ്റം ചെയ്തുവെന്നും പരാതിയിൽ പറയുന്നു. കൈക്ക് മുറിവേറ്റ ഉദയന്‍ ചുറ്റിക പിടിച്ചു വാങ്ങിയതോടെ ജിഷ്ണു അടുത്തുണ്ടായിരുന്ന കമ്പുപയോഗിച്ച് രാധാകൃഷ്ണൻ്റെ കൈ തല്ലി ഒടിച്ചു.വിവരമറിഞ്ഞ് ജിഷ്ണുവിനെ പിടികൂടാനെത്തിയപ്പോൾ പൊലീസിനു നേരെയും ആക്രമണമുണ്ടായി. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട ജിഷ്ണുവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. വധശ്രമത്തിന് കേസെടുത്തായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു. ജിഷ്ണുവിൻ്റെ അമ്മ വിജയമ്മയേയും പ്രതി ചേർത്തിട്ടുണ്ട്.

Related Articles

Back to top button