ആദ്യ 25ല്‍ 11ഉം കേരളത്തിൽ നിന്ന്… പട്ടിക പുറത്ത്…


ദക്ഷിണ റെയില്‍വേയില്‍ 2023-2024 വര്‍ഷത്തില്‍ മികച്ച വരുമാനമുണ്ടാക്കിയ സ്റ്റേഷനുകളുടെ പട്ടിക പുറത്തുവിട്ടു. മികച്ച വരുമാനമുണ്ടാക്കിയ 100 സ്റ്റേഷനുകളില്‍ ആദ്യ 25ല്‍ 11 റെയില്‍വേ സ്റ്റേഷനുകളും കേരളത്തില്‍ നിന്നാണ്. ഇതില്‍ നാലാം സ്ഥാനത്താണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷൻ. 262 കോടി രൂപയാണ് ലഭിച്ചത്.

ആദ്യ 25ല്‍ ഇടം നേടിയ കേരളത്തിലെ സ്റ്റേഷനുകളും വരുമാനവും ഇങ്ങനെ. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം ജംഗ്ഷന്‍, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, പാലക്കാട് ജംഗ്ഷന്‍, കണ്ണൂര്‍, കൊല്ലം ജംഗ്ഷന്‍, കോട്ടയം, ആലുവ, ചെങ്ങന്നൂര്‍ എന്നീ സ്‌റ്റേഷനുകളാണ് ആദ്യ 25ല്‍ ഇടം നേടിയത്. ആറാം സ്ഥാനത്ത് എറണാകുളം ജംഗ്ഷന്‍ 227 കോടി, എട്ടാം സ്ഥാനത്ത് കോഴിക്കോട് 178 കോടി, ഒമ്പതാം സ്ഥാനത്ത് തൃശ്ശൂര്‍ 155 കോടി, 13-ാം സ്ഥാനത്ത് എറണാകുളം ടൗണ്‍ 129 കോടി, 15-ാം സ്ഥാനത്ത് പാലക്കാട് ജംഗ്ഷന്‍ 115 കോടി, 16-ാം സ്ഥാനത്ത് കണ്ണൂര്‍ 113 കോടി, 19-ാം സ്ഥാനത്ത് കൊല്ലം ജംഗ്ഷന്‍ 97 കോടി, 21-ാം സ്ഥാനത്ത് 83 കോടി, 22-ാം സ്ഥാനത്ത് ആലുവ 80 കോടി, 25-ാം സ്ഥാനത്ത് ചെങ്ങന്നൂര്‍ 61 കോടി എന്നിവയാണ് ആദ്യ 25ല്‍ ഇടം നേടിയത്.

Related Articles

Back to top button