ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം..സിപിഐഎം പ്രവർത്തകനെ അറസ്റ്റ് ചെയ്തു….
കോഴിക്കോട് ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സിപിഐഎം പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു . സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെ (38) തിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത് . ചിങ്ങപുരത്ത് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സിപിഐഎം ഓഫീസിനുള്ളിൽ ആളില്ലാത്ത സമയം ബിജീഷ് ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി. പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തു.