ഭവനവായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ ഏത് ബാങ്കിൽ നിന്ന്….ലോൺ എടുക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം…

സ്വന്തമായൊരു വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നമായിരിക്കും. ഒരു വീട് വാങ്ങാൻ പദ്ധതിയിടുകയും അതിനായി ഒരു ഭവനവായ്പ തേടുകയും ചെയ്യുകയാണെങ്കിൽ, തീർച്ചയായും രാജ്യത്ത് ഭവന വായ്പ നൽകുന്ന ബാങ്കുകളുടെ പലിശ നിരക്ക് അറിഞ്ഞിരിക്കണം. എപ്പോഴും കഴിയുന്നത്ര വേഗത്തിൽ പണം നൽകാൻ കഴിയുന്ന ഒരു ബാങ്കിനെ മാത്രമല്ല, കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന ബാങ്കിനെയും അറിഞ്ഞിരിക്കണം. കാരണം പലിശനിരക്കിലെ നാമമാത്ര വ്യത്യാസം പോലും വായ്പാ കാലയളവിലെ മൊത്തം പലിശയിൽ കാര്യമായ വ്യത്യാസം വരുത്തും.ഒരാൾ 9.8 ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപ വായ്‌പ എടുത്താൽ, 10 വർഷത്തേക്ക് ഇഎംഐ 65,523 രൂപയായിരിക്കുമെന്ന് കരുതാം. ലിശ നിരക്ക് പ്രതിവർഷം 10 ശതമാനമായി ഉയരുമ്പോൾ ഇഎംഐ 66,075 ആയി ഉയരുന്നു. 10 വർഷത്തെ കാലയളവിൽ, പലിശ നിരക്ക് 20 ബേസിസ് പോയിൻ്റ് മാത്രം ഉയർന്നാൽ, കടം വാങ്ങുന്നയാൾക്ക് 66,240 രൂപ കൂടുതലായി നൽകേണ്ടി വരും.

കുറഞ്ഞ പലിശ നിരക്കിൽ ഭവനവായ്പ വാഗ്ദാനം ചെയ്യുന്ന മുൻനിര ബാങ്കുകൾ ഇവയാണ്

എച്ച്‌ഡിഎഫ്‌സി ബാങ്ക്:

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാവ് ഭവനവായ്പയ്ക്ക് പ്രതിവർഷം 9.4 മുതൽ 9.95 ശതമാനം വരെ പലിശ നിരക്ക് ഈടാക്കുന്നുണ്ട്.
എസ്ബിഐ:

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കടം വാങ്ങുന്നയാളുടെ സിബിൽ സ്‌കോറിനെ അടിസ്ഥാനമാക്കി 9.15 ശതമാനം മുതൽ 9.75 ശതമാനം വരെ പലിശ നിരക്ക് ഈടാക്കുന്നു. 35 ലക്ഷം രൂപയിൽ താഴെയുള്ള വായ്പകൾക്ക്, സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 9.40 മുതൽ 9.80 ശതമാനം വരെയും ശമ്പളമുള്ളവർക്ക് 9.25 ശതമാനത്തിനും 9.65 ശതമാനത്തിനും ഇടയിലുമാണ് പലിശ. 35 ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയിൽ, ശമ്പളമുള്ള വ്യക്തികൾക്ക് 9.5 മുതൽ 9.8 ശതമാനം വരെയാണ് പലിശ. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 9.65 മുതൽ 9.95 ശതമാനം വരെയാണ് പലിശ. ലോൺ തുക 75 ലക്ഷത്തിന് മുകളിലാണെങ്കിൽ, പലിശ നിരക്ക് ശമ്പളക്കാരായ വ്യക്തികൾക്ക് 9.6 ശതമാനത്തിനും 9.9 ശതമാനത്തിനും ഇടയിലും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 9.75 ശതമാനത്തിനും 10.05 ശതമാനത്തിനും ഇടയിലാണ്.

കൊട്ടക് മഹീന്ദ്ര ബാങ്ക്:

ഭവന വായ്പയ്ക്ക് ശമ്പളമുള്ള അപേക്ഷകർക്ക് 8.7 ശതമാനവും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 8.75 ശതമാനവും പലിശ ഈടാക്കുന്നു.

Related Articles

Back to top button