ജയിലിൽ പോയ തക്കത്തിന് സഹോദരൻ ഭാര്യയെ വിവാഹം ചെയ്തു..ശിക്ഷകഴിഞ്ഞ് ഇറങ്ങിയ പ്രതി പിഞ്ച് കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി…..

ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവ് പിഞ്ചുകു‌ഞ്ഞിനെ കൊലപ്പെടുത്തി . ജയിലിലായിരുന്ന സമയത്ത് തന്റെ ഭാര്യ ഇയാളുടെ സഹോദരനെ വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ദമ്പതികളുടെ ഏഴ് മാസം പ്രായമുള്ള കു‌ഞ്ഞിനെ ഇയാൾ നിലത്തടിച്ച് കൊല്ലുകയായിരുന്നു.സംഭവത്തിൽ ബിഹാർ സ്വദേശിയായ വിജയ് സഹാനി (30) യെ പോലീസ് അറസ്റ്റ് ചെയ്തു .

മാല പൊട്ടിക്കൽ കേസിൽ അറസ്റ്റിലായിനാല് വ‍ർഷം തടവിന് ശിക്ഷിക്കപ്പെട്ട് ഗുരുഗ്രാമത്തിലെ ജയിലിലായിരുന്നു വിജയ് . ഈ സമയം കൊണ്ട് ഭാര്യ വിജയിയെ ഉപേക്ഷിച്ചു. തുടർന്ന് വിജയുടെ ഇളയ സഹോദരനെ അവർ വിവാഹം ചെയ്തു. ശിക്ഷ കഴി‌ഞ്ഞ് ഏപ്രിൽ 24നാണ് വിജയ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. അപ്പോഴാണ് ഭാര്യ തന്റെ സഹോദരനെ വിവാഹം കഴിച്ച കാര്യം വിജയ് അറിയുന്നത് .തുടർന്ന് വീട്ടിൽ ഇതേച്ചൊല്ലി വഴക്കുണ്ടാക്കി. ദേഷ്യത്തിനൊടുവിൽ ഇവരുടെ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയെടുത്ത് നിലത്തടിച്ച് കൊല്ലുകയായിരുന്നു.

Related Articles

Back to top button