സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന യുവാവ് ….
ഈ ലോകത്ത് പലയിടത്തായി പല നിധികളും മറഞ്ഞിരിപ്പുണ്ടാവും. അതിൽ സ്വർണ്ണം പോലെയുള്ള യഥാർത്ഥ നിധികളും ഉണ്ടാവും. എന്തായാലും, നിധി അന്വേഷിച്ച് നടക്കുന്ന ഒരു യുവാവിനെ കാത്തിരുന്ന അത്തരത്തിൽ ഞെട്ടിക്കുന്ന ഒരനുഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അയാൾ ചുറ്റികയുടേയും മറ്റും സഹായത്തോടെ ഒരു കല്ല് പൊട്ടിക്കുന്ന കാഴ്ചയാണ് ആദ്യം വീഡിയോയിൽ കാണുന്നത്. അതിൽ കാണുന്നത് ചില ആഭരണങ്ങളും മറ്റുമാണ്. മണ്ണിൽ വർഷങ്ങളായി പൊതിഞ്ഞു കിടക്കുന്ന ആഭരണം പോലെയാണ് ഇത് കാണുന്നത്.
എന്തായാലും ഈ വീഡിയോ രണ്ട് മില്ല്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു. എന്നാൽ, എല്ലാവർക്കും ഈ നിധിവേട്ടയുടെ കാര്യം അത്രയ്ക്കങ്ങോട്ട് വിശ്വാസം വന്നിട്ടില്ല. ഇയാൾ നേരത്തെ തന്നെ അവിടെ ഈ ആഭരണങ്ങളും മറ്റും കൊണ്ടുവയ്ക്കുകയായിരുന്നു എന്നും പിന്നീട് അപ്രതീക്ഷിതമായി നിധി കിട്ടുന്നതായി അഭിനയിക്കുകയായിരുന്നു എന്നുമാണ് ഇവർ ആരോപിക്കുന്നത്.