ലോക്‌സഭാ തിരഞ്ഞെടുപ്പ്..വോട്ടെടുപ്പിന് മുമ്പേ ആദ്യ ജയം ബിജെപിക്ക്….

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആദ്യ ജയം ബിജെപിക്ക് . സൂറത്ത് ലോക്‌സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ മുകേഷ് ദലാല്‍ ആണ് വോട്ടെടുപ്പിന് മുമ്പേ തന്നെ വിജയിച്ചത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളുകയും മറ്റു സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതാണ് മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാന്‍ കാരണം.

ഇന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. മത്സരരംഗത്ത് ഉണ്ടായിരുന്ന മറ്റു എട്ടു സ്ഥാനാര്‍ഥികളാണ് ഇന്ന് പത്രിക പിന്‍വലിച്ചത്. ഇതില്‍ ഏഴുപേര്‍ സ്വതന്ത്രരായിരുന്നു. ബിഎസ്പി സ്ഥാനാര്‍ഥി പ്യാരിലാല്‍ ഭാരതിയാണ് പത്രിക പിന്‍വലിച്ച എട്ടാമത്തെ സ്ഥാനാര്‍ഥി.

Related Articles

Back to top button