ചേർത്തലയിൽ ട്രെയിനിൽനിന്നു വീണ് യുവാവിന് ദാരുണാന്ത്യം…

ചേർത്തലയിൽ ഏറനാട് ട്രെയിനിൽനിന്നു വീണ് യുവാവിന് ദാരുണാന്ത്യം. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയൻ ആണ് മരിച്ചത്. . തിങ്കളാഴ്ച രാവിലെ ഏഴിന് ചേർത്തല ആഞ്ഞിലിപ്പാലത്തിനു സമീപമാണ് സംഭവം.ഏറനാട് എക്‌സ്പ്രസില്‍ കായംകുളത്തുനിന്ന് എറണാകുളത്തേയ്ക്കു പോകുകയായിരുന്നു അനന്തു. കാൽ പ്ലാറ്റ്‌ഫോമിൽ തട്ടി മുറിവ് പറ്റിയതിനെ തുടർന്ന് എഴുന്നേറ്റപ്പോൾ ട്രെയിനിൽ നിന്ന് പുറത്തേക്ക് വീഴുകയായിരുന്നെന്ന് പൊലീസ് പറയുന്നു. മാരാരിക്കുളം റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാണ് അപകടം. മൃതദേഹം ചേർത്തല താലുക്ക് ആശുപത്രിയിലേക്കു മാറ്റി.

Related Articles

Back to top button