എനിക്ക് പിടിച്ചു നിൽക്കാൻ ഈ സിനിമ വേണം..നിറ കണ്ണുകളോടെ ദിലീപ്….
വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി കരയുകയാണെന്ന് നടൻ ദിലീപ് .കൂടാതെ തനിക്ക് പിടിച്ച് നിൽക്കാൻ പുതിയ സിനിമയുടെ വിജയം ആവശ്യമാണെന്നും നടൻ പറഞ്ഞു. താരത്തിന്റെ പുതിയ ചിത്രമായ പവി കെയർ ടേക്കർ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ദിലീപിന്റെ പ്രതികരണം.
‘‘ഇത് എനിക്ക് 149ാമത്തെ സിനിമയാണ്. ഇത്രയും കാലം ഞാൻ ഒരുപാട് ചിരിച്ചു, ചിരിപ്പിച്ചു. കഴിഞ്ഞ കുറേക്കാലമായി ഞാൻ ദിവസവും കുറേ കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാൻ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനിൽക്കാൻ ഈ സിനിമ വളരെ ആവശ്യമാണ് എന്നായിരുന്നു ദിലീപിന്റെ പ്രതികരണം .വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരും എത്തുന്നു. ഏപ്രിൽ ഏപ്രിൽ 26നാണ് സിനിമയുടെ റിലീസ്.