മകളുടെ അപകടമരണം..പോപുലർ ഫ്രണ്ട് മുൻ ചെയർമാന് പരോൾ…

പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ സലാമിന് പരോൾ. വാഹനാപകടത്തിൽ മരിച്ച മകൾ ഫാത്തിമ തസ്‌കിയയുടെ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാനാണ് പരോൾ അനുവദിച്ചത്.കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിനിയായ തസ്‌കിയ കൽപ്പറ്റയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം നടന്നത് .

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുന്നതിനു മുന്നോടിയായി നടത്തിയ റെയ്ഡിലാണ് അന്നത്തെ ചെയര്‍മാന്‍ കൂടിയായ ഒഎംഎ സലാമിനെ എന്‍ ഐഎ സംഘം അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി തിഹാര്‍ ജയിലില്‍ അടച്ചത്. ഇതിനു ശേഷം ഒന്നരവര്‍ഷത്തിലേറെയായി ഒഎംഎ സലാം ജയിലില്‍ കഴിയുകയാണ് .

Related Articles

Back to top button