കാറിൽ നിന്ന് ഇറങ്ങവേ കാൽ തെന്നി വീണു..അതേ വണ്ടി കയറി ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം….
ആലപ്പുഴയിൽ കാറിനടിയിൽപെട്ട് ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം.ചേപ്പാട് മുട്ടം വലിയകുഴി നെടുന്തറയിൽ ശ്രീലാൽ (50) ആണ് മരിച്ചത്.വീടിനു മുന്നിൽ കാറിൽ വന്നിറങ്ങിയതിനു പിന്നാലെ ശ്രീലാൽ കാൽതെന്നി വണ്ടിക്ക് അടിയിലേക്ക് വീഴുകയായിരുന്നു.സുഹൃത്തുക്കളുമൊത്തുള്ള യാത്രയ്ക്കു ശേഷം വീടിനു മുന്നിൽ വന്നിറങ്ങിയപ്പോഴാണ് സംഭവം നടന്നത് .
പുറത്തിറങ്ങി വാതിലടച്ച ഉടൻ ശ്രീലാൽ കാൽ വഴുതി കാറിനടിയിൽ വീഴുകയായിരുന്നു.എന്നാൽ കാറോടിച്ചിരുന്ന സുഹൃത്ത് ഇതറിയാതെ കാർ മുന്നോട്ട് എടുത്തപ്പോളാണ് അപകടത്തിൽ പെട്ടത് . ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇടുക്കി ഉപ്പുതറ ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടറാണ് ശ്രീലാൽ .