എയർപോർട്ടിൽ സ്വന്തം വസ്ത്രങ്ങളൂരിയെറിഞ്ഞു യുവതി …മയക്കുമരുന്നിനടിമയെന്നു ജീവനക്കാർ ..
മയക്കുമരുന്ന് ഉപയോഗിച്ചെത്തിയ സ്ത്രീയുടെ പരാക്രമം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്വയം നഗ്നയായ ഈ യുവതി സെക്സ് ആവശ്യപ്പെട്ട് നിലത്തു കിടന്ന് നിലവിളിച്ചു.ജമൈക്കയിലെ കിംഗ്‌സ്റ്റൺ എയർപോർട്ടിൽ മയക്കുമരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയിൽ എയർപോർട്ടിലെത്തിയ യുവതി അവിടെയുണ്ടായിരുന്നവരോട് മോശമായി പെരുമാറുകയും ലഗേജുകൾ വലിച്ചെറിയുകയും ചെയ്തു. തുടർന്ന് ഇവർ സ്വയം വസ്ത്രങ്ങൾ എല്ലാം അഴിച്ചു മാറ്റുകയും നഗ്നായി നിലത്തുകിടക്കുകയും ചെയ്തു. പിന്നീട് തനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ആവശ്യപ്പെട്ട് അലറി കരയുകയും ആയിരുന്നു എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. സെക്യൂരിറ്റി ജീവനക്കാർ യുവതിയെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതായും പറയുന്നു. ജീവനക്കാരെ യുവതി തൊഴിക്കുകയും അടിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം കൈവിലങ്ങുകൾ ഇട്ട് യുവതിയെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് വിമാനത്താവളത്തിലെ ഒരു വനിതാ ജീവനക്കാരി യുവതിയെ ഒരു തുണികൊണ്ട് മൂടുകയും ചെയ്തു. യുവതിയുടെ അപ്രതീക്ഷിത പ്രവൃത്തിയാൽ യാത്രക്കാരും ജീവനക്കാരും ഒരുപോലെ ഞെട്ടിപ്പോയി.