6 വർഷത്തേക്ക് മത്സരിക്കുന്നതിൽ നിന്നും വിലക്കണം..നരേന്ദ്ര മോദിക്കെതിരെ ഹർജി….

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കണമെന്ന ആവശ്യവുമായി ഹര്‍ജി. അഭിഭാഷകനായ ആനന്ദ് എസ്. ജോന്‍ധാലെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് ഹർജി .ഹിന്ദു-സിഖ് ദൈവങ്ങളെ ഉപയോഗിച്ച് ബി ജെ പിക്കായി വോട്ട് തേടുന്നെന്നും പ്രതിപക്ഷ പാർട്ടികൾ മുസ്ലീംങ്ങളെ സഹായിക്കുന്നുവരാണെന്ന് മോദി പരാമർശിച്ചതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഉത്തർപ്രദേശിലെ പിലിബിത്തിൽ മോദി നടത്തിയ പ്രസംഗത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹർജി.

പ്രധാനമന്ത്രി മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങൾ വോട്ടർമാർക്കിടയിൽ ജാതീയമായും മതപരമായും വിദ്വേഷം സൃഷ്ടിക്കുന്നതാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനാൽ മോദിക്കെതിരെ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനു നിർദേശം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ ഇടപെടണം. കേന്ദ്ര സർക്കാരിന്റെ ഹെലികോപ്ടറുകളിൽ ഉൾപ്പെടെ സഞ്ചരിച്ചാണ് മോദി ഈ പ്രസംഗങ്ങൾ നടത്തുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

നരേന്ദ്രമോദിക്കെതിരെ ഈ മാസം ആദ്യം ജോന്‍ധാലെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കമ്മിഷന്റെ ഭാഗത്തുനിന്ന് ഇന്നുവരെ യാതൊരു നടപടിയുമുണ്ടായില്ല. തുടര്‍ന്നാണ് ജോന്‍ധാലെ ഹൈക്കോടതിയെ സമീപിച്ചത്

Related Articles

Back to top button