ജെസ്‌ന ജീവിച്ചിരിപ്പില്ല..തെളിവുകൾ കൈവശമുണ്ട്..വെളിപ്പെടുത്തലുമായി പിതാവ്….
പത്തനംതിട്ടയിലെ ജസ്‌നയുടെ തിരോധാന കേസിൽ നിർണായക വെളിപ്പെടുത്തലുമായി ജസ്നയുടെ പിതാവ് ജെയിംസ് രംഗത്ത് .ജസ്ന ജീവിച്ചിരിപ്പില്ലെന്നും മകളുടെ അജ്ഞാത സുഹൃത്തിനെകുറിച്ചുള്ള വിവരങ്ങൾ കൈവശമുണ്ടെന്നും പിതാവ് വ്യക്തമാക്കി . പിതാവ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത് .ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ അജ്ഞാത സുഹൃത്തിന് പങ്കുണ്ട്. ആ സുഹൃത്ത് അന്വേഷണ സംഘം കണ്ടെത്തിയ സഹപാഠി അല്ല. ജസ്‌ന രഹസ്യമായി എല്ലാ വ്യാഴാഴ്ചയും പ്രാര്‍ത്ഥനയ്ക്ക് പോയിരുന്നു. സിബിഐ രഹസ്യമായി അന്വേഷിക്കുമെങ്കില്‍ ഈ വിവരങ്ങള്‍ കൈമാറാന്‍ തയാറെന്നും പിതാവ് അറിയിച്ചു .
ജെസ്‌ന രഹസ്യമായി വ്യാഴാഴ്ച പ്രാര്‍ത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തി. ജെസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്.ഇതിനെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തിയില്ല. സി.ബി.ഐ ആകെ സംശയിച്ചത് ജെസ്‌നയുടെ സഹപാഠിയെ മാത്രമെന്നും പിതാവ് ഹരജിയിൽ പറയുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഈ മാസം 19ന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് സി.ബി.ഐ നൽകിയ ക്ലോഷർ റിപ്പോർട്ടിനെതിരെ ജെയിംസ് തടസ്സഹരജി നൽകിയിരുന്നു. അന്വേഷണം അവസാനിപ്പിക്കരുതെന്നാണ് ഹരജിയിലെ ആവശ്യം. എന്നാൽ കഴിഞ്ഞ ദിവസം തടസ്സഹരജിയിലെ വാദങ്ങൾക്ക് മറുപടിയായി സമർപ്പിച്ച റിപ്പോർട്ടിൽ അന്വേഷണം അന്തിമമായി അവസാനിപ്പിച്ചിട്ടില്ലെന്നാണ് സി.ബി.ഐ ചൂണ്ടിക്കാട്ടിയത്.