കോൺഗ്രസ് നേതാവ് നിര്യാതനായി..
അമ്പലപ്പുഴ. . കോൺഗ്രസ് പുന്നപ്ര വെസ്റ്റ് മണ്ഡലം പ്രസിഡന്റും ഡിസിസി അംഗവുമായ പുന്നപ്ര തെക്ക് പുത്തൻപുരയ്ക്കൽ മെെക്കിൾ പി. ജോൺ ( 54 ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5 ന് പുന്നപ്ര സെന്റ് ജോൺ മരിയ വിയാനി പള്ളിയിൽ.കെ.പി.സി.സി ന്യൂനപക്ഷ സെൽ ആലപ്പുഴ ജില്ലാ ചെയർമാൻ, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആലപ്പുഴ രൂപത പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് , കാത്തലിക് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആദ്യകാലത്ത് ചലച്ചിത്ര – സീരിയൽ രംഗത്തും സജീവമായിരുന്നു. പുന്നപ്രയിൽ ജീവൻ രക്ഷ പ്രവർത്തനങ്ങളിലും നേതൃത്വമെടുത്തു. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ചേർത്തല പ്രത്യാശയിലാരുന്നു മരണം .അവിവാഹിതനാണ്. പിതാവ് പരേതനായ ജോൺ , മാതാവ് മേരി.