വോട്ടിങ് മെഷീനിൽ ഇടത് സ്ഥാനാ‍ര്‍ത്ഥിയുടെ പേര് തെറ്റിച്ച് രേഖപ്പെടുത്തി ,പേര് തിരുത്താൻ ആവശ്യപ്പെട്ട് എൽഡിഎഫ്….

ആലപ്പുഴ: മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ (വോട്ടിങ് മെഷീനിൽ) ഇടത് സ്ഥാനാർഥിയുടെ പേര് മാറിയെന്നു പരാതി. സിപിഐ നേതാവ് അഡ്വ. സി.എ. അരുൺകുമാർ എന്നാണ് എൽഡിഫ് സ്ഥാനാര്‍ത്ഥിയുടെ പേര്. എന്നാൽ ബാലറ്റ് യൂണിറ്റിൽ അഡ്വ. അരുൺകുമാർ സി എ എന്നാണ് രേഖപ്പെടുത്തിയത്. അഡ്വ. സി.എ. അരുൺകുമാർ എന്ന് രേഖപ്പെടുത്താനാണ് എൽഡിഎഫ് നാമനിര്‍ദ്ദേശ പത്രികയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ രീതിയിലല്ല പേര് രേഖപ്പെടുത്തിയതെന്നും അതിനാൽ ബാലറ്റ് യൂണിറ്റിൽ പേര് തിരുത്തി നൽകണം എന്നുമാണ് എൽഡിഎഫിന്റെ ആവശ്യം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എൽഡിഎഫ് പരാതി നൽകി.

Related Articles

Back to top button