പാമോയിലിനു വില കൂടി ..സൂര്യകാന്തി എണ്ണ ഇറക്കുമതി ചെയ്ത് ഇന്ത്യ…
മാർച്ചിൽ ഇന്ത്യയുടെ പാം ഓയിൽ ഇറക്കുമതി 10 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി .പാമോയിലിന് വില കൂടിയതോടെ ഇന്ത്യ ഇറക്കുമതി കുറച്ച് . പാം ഓയിൽ ഇറക്കുമതി മാർച്ചിൽ മുൻ മാസത്തേക്കാൾ 2.5% ഇടിഞ്ഞ് 485,354 മെട്രിക് ടണ്ണിലെത്തി, 2023 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ പാം ഓയിൽ വാങ്ങുന്നത് കുറച്ചത് ആഗോള വിപണി വിലയെ സ്വാധീനിക്കും. പാമോയിലിന് പകരം സൂര്യകാന്തി എണ്ണയാണ് കൂടുതലായി ഇറക്കുമതി ചെയ്യുന്നത്.
പാമോയിൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ സ്റ്റോക്ക് ഇടിഞ്ഞതാണ് വില ഉയരാൻ കാരണമായത് . ഇതോടെ പാമോയിലിൽ നിന്ന് സൂര്യകാന്തി എണ്ണയിലേക്ക് മാറാൻ ഇന്ത്യയടക്കമുള്ള ഇറക്കുമതിക്കാർ നിർബന്ധിതരായി.ഇതോടെ മാർച്ച് മാസത്തിലെ സൂര്യകാന്തി എണ്ണ ഇറക്കുമതി 50% ഉയർന്ന് 445,723 ടണ്ണിലെത്തി.
.