സംവിധായകൻ ഉണ്ണി ആറന്മുള അന്തരിച്ചു…

സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള അന്തരിച്ചു. 83 വയസായിരുന്നു. ചെങ്ങന്നൂരിലെ ലോഡ്ജിൽ വെച്ച് ഇന്നലെ വൈകിട്ട് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.എതിര്‍പ്പുകള്‍(1984), സ്വര്‍ഗം(1987) വണ്ടിചക്രം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു.

ഉണ്ണി ആറന്മുള സംവിധാനം ചെയ്ത എതിര്‍പ്പുകള്‍ എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി മലയാള സിനിമയിലെത്തുന്നത്. പൂനുള്ളും കാറ്റേ, മനസ്സൊരു മാന്ത്രിക കുതിരയായ്, ഈരേഴു പതിനാലു ലോകങ്ങളില്‍ (സ്വര്‍ഗം) തുടങ്ങി അദ്ദേഹം രചിച്ച ഗാനങ്ങള്‍ ഏറെ ശ്രദ്ധേയം ആയിരുന്നു.കമ്പ്യൂട്ടർ കല്യാണം ആയിരുന്നു അവസാന ചിത്രം. സംസ്കാരം നാളെ ഉച്ചക്ക് ആറന്മുള കോട്ടക്കകത്തുള്ള വീട്ടുവളപ്പിൽ നടക്കും.

Related Articles

Back to top button