സ്വർണ്ണ വില 53000 ത്തിലേക്ക്…

സംസ്ഥാനത്ത് സ്വർണവില 53,000ത്തിലേക്ക് അടുക്കുന്നു. പവന് ഇന്ന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വില 52,960 രൂപയായി. സർവകാല റെക്കോർഡുകൾ ദിനംപ്രതി തിരുത്തിയാണ് സ്വർണവില കുതിക്കുന്നത്
ഗ്രാമിന് 10 രൂപ വർധിച്ച് 6620 രൂപയായി. ഏപ്രിൽ ഇതുവരെ 2080 രൂപയാണ് ഒരു പവന് വർധിച്ചത്. അഞ്ച് ദിവസത്തിനിടെ ഗ്രാമിന് 205 രൂപയുടെ വർധനവുണ്ടായി. മാർച്ച് 29നാണ് സ്വർണവില ആദ്യമായി 50,000 കടന്നത്
പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും നിന്നു. ഏപ്രിൽ മൂന്ന് മുതൽ വീണ്ടും വില ഉയരാൻ തുടങ്ങി. വൈകാതെ സ്വർണവില അറുപതിനായിരത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button