ഇനി കുറച്ച് നാൾ അകത്ത് കിടക്കട്ടെ ഈ സഹോദരങ്ങൾ…..
കൂറ്റനാട്: ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏഴോളം വധശ്രമക്കേസുകളിൽ ഉൾപ്പെട്ട സഹോദരങ്ങളെ കാപ്പ നിയമപ്രകാരം തടവിലാക്കി. തിരുമിറ്റക്കോട് ഇരുമ്പകശ്ശേരി പള്ളത്ത് വീട്ടിൽ ജുബൈർ (26), ജുനൈദ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ആറ് മാസത്തേക്ക് കരുതൽ തടങ്കലിൽ പാർപ്പിച്ചത്.
കഴിഞ്ഞ വർഷം ആറങ്ങോട്ടുകരയിൽ വിനോദയാത്ര സംഘത്തിലെ പെൺകുട്ടികൾക്ക് നേരേ അശ്ലീല പ്രയോഗം നടത്തുകയും അത് ചോദ്യംചെയ്ത അദ്ധ്യാപകനേയും വിദ്യാർത്ഥികളെയും മർദിക്കുകയും ഇവർ സഞ്ചരിച്ച ബസിന്റെ ചില്ല് തകർക്കുകയും ചെയ്ത കേസിൽ പ്രതികളാണിവർ. കൊലപാതകശ്രമം ഉൾപ്പടെ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ നിയമപ്രകാരമുള്ള നടപടി സ്വീകരിച്ചത്.