തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവതിയെ ചുംബിച്ചു..വെട്ടിലായി ബിജെപി സ്ഥാനാര്‍ഥി…
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവതിയുടെ കവിളില്‍ ചുംബിച്ച ബിജെപി സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പശ്ചിമ ബംഗാളിലെ മാള്‍ഡ ഉത്തര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ ഖാഗന്‍ മുര്‍മുവാണ് ചുംബനത്തിലൂടെ വെട്ടിലായത് .ഇദ്ദേഹം സ്ത്രീയുടെ കവിളിൽ ചുംബിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ് .സംഭവം വിവാദമായതിനെത്തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചു.
പശ്ചിമ ബംഗാളിലെ ചഞ്ചലിലെ ശ്രീഹിപൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് സംഭവം. പ്രചാരണത്തിന്റെ ലൈവ് വീഡിയോ സ്ഥാനാര്‍ഥിയുടെ ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ഇതോടെയാണ് സ്ഥാനാര്‍ഥി പുലിവാല് പിടിച്ചത് .ഇതേസമയം സംഭവം തൃണമൂല്‍ കോണ്‍ഗ്രസ് ഏറ്റെടുത്തു. ബി.ജെ.പി ക്യാമ്പില്‍ സ്ത്രീ വിരുദ്ധ രാഷ്ട്രീയക്കാരുടെ ക്ഷാമമില്ലെന്നായിരുന്നു അവരുടെ ആരോപണം. ഇങ്ങനെയുള്ളവര്‍ അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ ചെയ്യുമെന്ന് സങ്കല്‍പിച്ചു നോക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.