അനസ്തേഷ്യയിലെ പിഴവ്..പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു….

പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. അനസ്തേഷ്യയിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു . മാള സ്വദേശിനി നീതു (31) ആണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നാരോപിച്ച് ബന്ധുക്കൾ ചാലക്കുടി പൊലീസിന് പരാതി നൽകി .ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.

പോട്ട പാലസ് ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് യുവതി പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയയായത് .എന്നാൽ യുവതി അബോധാവസ്ഥയിലായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനസ്തീഷ്യ നൽകിയതിലെ പിഴവാണ് മരണകാരണമെന്നാണ് ആരോപണം .മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്നും ഉടൻ തന്നെ വെന്റിലേറ്റർ സൗകര്യമുള്ള ആംബലൻസിൽ തൃശ്ശൂരിലേക്ക് റഫർ ചെയ്തിരുന്നതായും പാലസ് ആശുപത്രി വിശദീകരിച്ചു. മരണ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമെ സ്ഥിരീകരിക്കാനാകുവെന്ന് പാലസ് ആശുപത്രി പ്രതികരിച്ചു.

Related Articles

Back to top button