ലക്ഷാധിപതിയെ അറിയാന്‍ വൈകും….നിർമ്മൽ ഭാഗ്യക്കുറിയുടെ തീയതിയില്‍ മാറ്റം…
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ദിവസത്തില്‍ മാറ്റം. സംസ്ഥാനത്ത് ഏപ്രില്‍ 26ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്നേ ദിവസം നടക്കേണ്ടിയിരുന്ന നിര്‍മ്മല്‍ (NR-377) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്, ഏപ്രില്‍ 27ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടത്തുമെന്നാണ് ഭാഗ്യക്കുറി ഡയറക്ടര്‍ എസ്.എബ്രഹാം റെന്‍ അറിയിച്ചത്.70 ലക്ഷം രൂപയാണ് നിര്‍മ്മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ. 40 രൂപയാണ് ടിക്കറ്റിന് വില. എല്ലാ വെള്ളിയാഴ്ചകളിലുമാണ് നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്.