തോമസ് ഐസക്കിന് ആശ്വാസം..ചോദ്യം ചെയ്യുന്നത് വിലക്കി ഹൈക്കോടതി…
വിവാദമായ മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ആശ്വാസം . തെരഞ്ഞെടുപ്പു സമയത്ത് തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നത് വിലക്കി ഹൈക്കോടതി. ചോദ്യം ചെയ്യണമെങ്കിൽ തെരഞ്ഞെടുപ്പ് കഴിയട്ടെയെന്നും ഹൈക്കോടതി വ്യക്തമാക്കി.തോമസ് ഐസക് സ്ഥാനാർഥിയാണെന്നും പാർലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ ശല്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് ടി.ആർ.രവി വ്യക്തമാക്കി.
എന്നാൽ രേഖകൾ പരിശോധിച്ചതിൽ നിന്ന് ചില വിശദീകരണം ആവശ്യമാണ്. അത് പക്ഷെ ഇപ്പോൾ തന്നെ വേണമെന്നില്ലെന്ന് കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യലിന് എന്ന് ഹാജരാകാൻ സാധിക്കുമെന്ന് തോമസ് ഐസക് അറിയിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ വിശദ വാദത്തിനായി മെയ് 22 ലേക്ക് മാറ്റി.