ഗൃഹനാഥനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി..

കൊല്ലത്ത് ഗൃഹനാഥനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ കുന്നിക്കോട് തെങ്ങുവിള വീട്ടിൽ ബിജുലാൽ (47) ആണ് മരിച്ചത്. ബിജുവിന്റെ കൈയ്ക്ക് പൊള്ളലേറ്റ പാടുകളുണ്ട്. കുഴഞ്ഞുവീണ ബിജുവിന് സൂര്യഘാതമേറ്റതാകാമെന്നാണ് സംശയിക്കുന്നത്. ഉച്ചയ്ക്ക് കൃഷിയിടത്തിൽ പോയ ബിജുവിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്.

Related Articles

Back to top button