വിഷുക്കൈനീട്ടം നല്‍കാന്‍ പുത്തന്‍ നോട്ടുകളും നാണയങ്ങളും..സൗകര്യമൊരുക്കി റിസര്‍വ് ബാങ്ക്…
വിഷുക്കൈനീട്ടം കൊടുക്കാന്‍ പുതുപുത്തന്‍ നോട്ടുകളും നാണയങ്ങളും വേണ്ടവർക്ക് സൗകര്യമൊരുക്കി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരത്തെ മേഖലാ ഓഫീസിലും സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലുള്ള കറന്‍സി ചെസ്റ്റുകളില്‍ നിന്നും പുതുപുത്തന്‍ കറന്‍സി നോട്ടുകളും നാണയങ്ങളും വാങ്ങാം.
തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 നും ഉച്ചയ്ക്ക് 2.30 നും ഇടയിലാണ് ചില്ലറ വാങ്ങുന്നതിനുള്ള സമയം. അച്ചടി കുറച്ചതിനാല്‍ 10 രൂപ നോട്ടുകള്‍ക്ക് മാത്രമാണ് ക്ഷാമം.