ധനുഷ്-ഐശ്വര്യ വിവാഹമോചനം ഉടൻ…..
സംവിധായകൻ കസ്തൂരി രാജയുടെ മകനും, സംവിധായകൻ സെൽവരാഘവൻ്റെ ഇളയ സഹോദരനുമായ നടൻ ധനുഷും, തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തും വേര്‍പിരിയുന്നു. 2004 നവംബർ 18-ന് ചെന്നൈയിൽ വച്ചാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നുവിത്. ധനുഷ്-ഐശ്വര്യ ദമ്പതികള്‍ക്ക് രണ്ട് ആൺമക്കളുണ്ട്. യാത്ര, ലിംഗ എന്ന് പേരുള്ള രണ്ടുമക്കളാണ് ദമ്പതികൾക്കുള്ളത്. ഏകദേശം 20 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനാണ് ഇരുവരും ഒദ്യോഗികമായി വിരാമമിടാന്‍ പോകുന്നത്.ധനുഷിൻ്റെയും, ഐശ്വര്യ രജനികാന്തിൻ്റെയും കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് ഇരുവര്‍ക്കുമിടയിലുള്ള പ്രശ്നം പരിഹരിക്കാന്‍ ഇടപെട്ടിരുന്നു. എന്നാല്‍ ധനുഷും, ഐശ്വര്യയും വിവാഹമോചനം നേടാൻ തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും ചെന്നൈ കുടുംബ കോടതിയിൽ ഹർജി നൽകിയത്. ഇപ്പോൾ വിവാഹമോചനം നേടുന്നതിന്റെ ഔദ്യോഗികമായ നടപടികളിലേക്ക് ഇരുവരും കടന്നിരിക്കുകയാണെന്ന് .