പോലീസിനെ ഭീഷണിപ്പെടുത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്….

പത്തനംതിട്ട: സിഐയെ ഭീഷണിപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. സിപിഎം പത്തനംതിട്ട തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് സെക്രട്ടറി അർജുൻ ദാസിനെതിരെയാണ് കേസെടുത്തത്. മലയാലപ്പുഴ സിഐ വിഷ്ണുകുമാറാണ് പരാതിക്കാരൻ. ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തി എന്നും പരാതിയിലുണ്ട്. യുവതിയെയും കുട്ടിയെയും ആക്രമിക്കാൻ ശ്രമിച്ചതിൽ അർജുൻ ദാസനും ഭാര്യക്കുമെതിരെ കേസെടുത്ത വിരോധത്തിൽ ആയിരുന്നു ഭീഷണിയെന്നും എഫ്ഐആറിൽ പറയുന്നു.

Related Articles

Back to top button