ഉഷ്ണതരംഗത്തിന് സാധ്യത… മുന്നറിയിപ്പ് നൽകി, കാലാവസ്ഥാ നിരീക്ഷണ വകുപ്പ്… ഏപ്രിൽ 7 മുതൽ 11 വരെ…

കേരളത്തിൽ ഏപ്രിൽ 7 മുതൽ 11 വരെ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.സാധാരണ അന്തരീക്ഷ താപനിലയേക്കാള്‍ 2 മുതൽ 4 ഡിഗ്രി സെല്‍ഷ്യസ് അധികമായിരിക്കും ഇത്. നിലവിൽ പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്നത്.

ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. കൊല്ലത്ത് 40, തൃശൂരിൽ 39, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 37, തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയുള്ളതായും കലാനസ്ഥാ വകുപ്പ് നിർദേശം നൽകും.

Related Articles

Back to top button